തിരുവനന്തപുരത്ത് നെയ്യാറില്‍ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്‍ കുട്ടിയെന്നായാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. വള്ളം കരയ്ക്കടുപ്പിക്കുന്നതിനായി ജലാശയത്തിലൂടെ നീന്തുന്നതിനിടെ താഴുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു.