'പ്രണയത്തിലായിരുന്നില്ല, വിവാഹം ചെയ്തത് കുഞ്ഞിനെ നോക്കാന്‍'- മൊഴികൾ മാറ്റി മാറ്റി പറഞ്ഞ് ഷാജു

ചിപ്പി പീലിപ്പോസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:29 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി പരസ്പര വിരുദ്ധം. ആദ്യം നൽകിയ മൊഴിയും ഇപ്പോൾ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളും തമ്മിൽ യാതോരു ബന്ധവുമില്ലാത്തത്. ആദ്യഭാര്യയും മകളും മരിച്ച് ഒരു വര്‍ഷം മുന്നെ വിവാഹം നടത്തിയത് ജോളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് ഷാജു ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നു. 
 
തന്റെ ഭാര്യ സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും താനുമായുള്ള വിവാഹത്തിനായി ശ്രമം തുടങ്ങി. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു.
 
അതേസമയം, ജോളിയുമയി താൻ പ്രണയത്തിലായിരുന്നുവെന്ന് ഷാജു നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജോളി തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഷാജു ഇപ്പോൾ ആരോപിക്കുന്നുണ്ട്. കൊലപാതകത്തിൽ ഷാജുവിന്റെ പങ്കെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article