ജോളിയുടെ എൻ ഐ ടിയിലെ അധ്യാപന ജീവിതത്തിലെ കള്ളി നാട്ടുകാർ അറിഞ്ഞിട്ട് ഏകദേശം രണ്ട് വർഷമാകുന്നുവെന്നാണ് അവർ തന്നെ നൽകുന്ന മൊഴി. 2002 മുതലാണ് എന്‍ഐടിയില്‍ ജോലി ലഭിച്ചുവെന്ന പേരില്‍ വീട്ടില്‍ നിന്ന് പോയി തുടങ്ങിയത്. കൊമേഴ്സ് അധ്യാപികയാണെന്നായിരുന്നു അവര്‍ കുടുംബത്തില്‍ പറഞ്ഞത്. രാവിലെ കാറെടുത്തുകൊണ്ട് വീട്ടില്‍ നിന്നും പോകുന്ന ജോളി വൈകീട്ട് മാത്രമാണ് തിരിച്ചുവരാറുള്ളത്.
എന്‍ഐടിയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ജോളി വിലസിയിരുന്നത്. താത്കാലിക ജീവനക്കാരി ആയതിനാല്‍ തന്‍റെ ജോലി നഷ്ടപ്പെടുമെന്നും അതിനാല്‍ ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കള്‍ വേണമെന്നും ജോളി റോയിയുടെ സഹോദരൻ റോജോയോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ജോളിയുടെ ജോലിയെ കുറിച്ച് സംശയം തോന്നിയ റോജ നടത്തിയ അന്വേഷണത്തിൽ വ്യാജ ജോലി കഥ പുറത്തുവരുന്നത്.