എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ല,’ വികാരി വ്യക്തമാക്കി.