കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയല ക്ഷേത്രത്തിലെ പൂജാരി മണിലാലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. വീഡിയോ ഗെയിം കാണിച്ച് കുട്ടികളെ വശീകരിക്കുകയായിരുന്നു ഇയാളുടെ രീതി.
ആദ്യമൊക്കെ ആൺകുട്ടികൾക്ക് നീലചിത്രങ്ങൾ കാട്ടി വശീകരിക്കുകയും പിന്നീട് പീഡനത്തിനിരയാക്കുകയും ആയിരുന്നു. കൊടും പീഡനമാണ് നടന്നതെന്ന് പീഡനത്തിനിരയായ കുട്ടികൾ കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. പന്ത്രണ്ടിനും പതിമൂന്നിനും മധ്യേ പ്രായമുള്ള എട്ട് കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് പൂജാരിക്കെതിരെ പരാതി നൽകിയിരുന്നത്.