ധാക്കയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ജയിനിന്റെ പിതാവിനോട് തീവ്രവാദിയുടെ പിതാവ് ക്ഷമ ചോദിച്ചു. തീവ്രവാദികളില്‍ ഒരാളെന്ന തിരിച്ചറിയപ്പെട്ട റോഹന്‍ ഇംതിയാസിന്റെ പിതാവാണ് ക്ഷമാപണം നടത്തിയത്.
‘നിര്‍ഭാഗ്യവാനായ പിതാവാണ് ഞാന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും ഇന്ത്യയോടും ക്ഷമ ചോദിക്കാന്‍ മാത്രമേ തനിക്ക് കഴിയൂ’ - ക്ഷമ ചോദിച്ചുള്ള പ്രസ്താവനയില്‍ റോഹന്‍ ഇംതിയാസിന്റെ പിതാവ് പറഞ്ഞു.
ബംഗ്ലാദേശിലെ രാഷ്‌ട്രീയ നേതാവാണ് റോഹന്‍ ഇംതിയാസിന്റെ പിതാവ് ഇംതിയാസ് ഖാന്‍ ബാബുല്‍. രാജ്യത്തെ, രാഷ്‌ട്രീയകക്ഷിയായ അവാമി ലീഗ് നേതാവാണ് ഇംതിയാസ് ഖാന്‍. കഴിഞ്ഞ ഡിസംബറില്‍ വീടുവിട്ട റോഹനെ പിന്നീട് കണ്ടിട്ടില്ലെന്നും മകന്‍ തീവ്രവാദിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തകര്‍ന്നു പോയെന്നും അദ്ദേഹം പറഞ്ഞു.