ഡാം തുറന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ഓഗസ്റ്റ് 2022 (12:49 IST)
റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി ഇന്ന് രാവിലെ 11.00 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടും. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുളളതിനാല്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങളിലേര്‍ലേര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. 
 
അടിയന്തര ഘട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കണ്‍ട്രോള്‍ റൂം ലാന്‍ഡ് ലൈന്‍: 0474-2794002, 2794004, മൊബൈല്‍ : 9447677800 (വാട്ട്‌സാപ്പ്), ടോള്‍ ഫ്രീ നമ്പര്‍: 1077 

അനുബന്ധ വാര്‍ത്തകള്‍

Next Article