പരപുരുഷബന്ധം ചോദ്യം ചെയ്ത് വാക്ക് തര്‍ക്കം; കാമുകനെ കാമുകി കൊലപ്പെടുത്തി

ശ്രീനു എസ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:37 IST)
കാമുകിയുടെ പരപുരുഷബന്ധം ചോദ്യം ചെയ്തുണ്ടായ വാക്ക് തര്‍ക്കത്തില്‍ കാമുകന്‍ കൊല്ലപ്പെട്ടു.കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ദിനേശ്(25) ആണ് കൊല്ലപ്പെട്ടത്. കാമുകിയായ രശ്മിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തുവന്നത്.
 
ദിനേശ് രശ്മിയെകാണാന്‍ ഇടക്കിടെ രശ്മിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ദിനേഷ് രശ്മിയുടെ വീട്ടില്‍ എത്തുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന രശ്മിയുടെ ഫോണ്‍ പരിശോധിക്കന്‍ ദിനേശ് ശ്രമിക്കുകയും ഇരുവരും ബലപ്രയോഗം നടത്തുകയും ചെയ്തു. തുടര്‍ന്ന് കട്ടിലില്‍ തലയിടിച്ച് വീണ് ദിനേശ് മരണപ്പെടുകയായിരുന്നു. 
 
വീട്ടില്‍ ഒരാള്‍ മരിച്ചുകിടക്കുന്നുവെന്നാണ് രശ്മി ആദ്യം നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഷര്‍ട്ട് ധരിക്കാതെ ദിനേശ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ക്കും സംശയം തോന്നിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article