പത്താം ക്ലാസുകാരന്റെ കല്യാണത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല; 17കാരന്‍ ആറ്റില്‍ ചാടി

ശ്രീനു എസ്
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (09:11 IST)
കല്യാണത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതുകാരണം 17കാരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. പാരിപ്പള്ളി സ്വദേശിയായ പത്താം ക്ലാസുകഴിഞ്ഞ യുവാവാണ് ചാത്തന്നൂരിനു സമീപത്തെ ഇത്തിക്കരയാറ്റില്‍ ചാടിയത്. പാരിപ്പള്ളിയില്‍ നിന്ന് ബസ്‌കയറിയാണ് ഇയാള്‍ ഇത്തിക്കരയില്‍ എത്തിയത്.
 
എന്നാല്‍ ആറ്റില്‍ ചാടി ശ്വാസം മുട്ടിതുടങ്ങിയതോടെ നീന്തലറിയാവുന്ന ചെറുപ്പക്കാരന്‍ നീന്തിത്തുടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article