കൊവിഡ് 19 എന്നത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. രോഗങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് ചരിത്രം നമ്മള പഠിപ്പിക്കുന്നത്. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം. ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന തലവൻ ഇകാര്യം വ്യക്തമാക്കിയത്.