രാജ്യത്ത് ഒറ്റ ദിവസം 90,633 കൊവിഡ് ബാധിതർ, മരണം 70,000 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ലോകത്തിലെ തന്നെ ഏറ്റവും ഉയന്ന പ്രതിദിന നിരക്ക്. 90,633 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗബാധിതർ 90,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,13,812 ലക്ഷമായി.
24 മണിക്കൂറിനിടെ 1,065 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 70,626 ആയി ഉയർന്നു. 31,80,866 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 8,62,320 പേർ നിലവിൽ ചികിത്സയിലുണ്ട്. 10,92,654 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്താകെ 4,88,31,145 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.