വോഡഫോണും ഐഡിയയും ഇനി 'Vi'; ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (08:56 IST)
ലോകത്തിലെ തന്നെ ഏറ്റവുംവലിയ ടെലികോം ബ്രാൻഡ് സംയോജനത്തിലൂടെ ഒന്നായി വോഡഫോണും ഐഡിയയും. ഇരു ബ്രാൻഡുകളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് Vi എന്ന പുതിയ ടെലികോം ബ്രൻഡായി വോഡഫോൺ ഐഡിയ മാറി. ടുഗെതർ ഫോർ ടുമോറോ എന്നാണ് വിഐയുടെ ടാഗ്‌ലൈൻ ജിയോ ഉൾപ്പടെയുള്ള മറ്റു എതിരാളികളെ നേരിടാൻ ശക്തിയാർജ്ജിയ്ക്കുകയാണ് ലയനത്തോടെ ലക്ഷ്യം.
 
100 കോടിയോളം ഇന്ത്യക്കാരിലേയ്ക്ക് 4G ശൃംഖല, ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്‌ട്രം, പ്രധാന നഗരങ്ങളിൽ അതിവേഗ 4G എന്നിവയാണ് വിഐ വാഗ്ദാനം ചെയ്യുന്നത്. രണ്ടുവർഷങ്ങൾക്ക് മുൻപ് വോഡഫോണും ഐഡിയയും ലയിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു എങ്കിലും ഒറ്റ ബ്രാൻഡായി മാറിയിരുന്നില്ല. ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് മത്സരം തീർക്കാൻ പുതിയ പദ്ധതികൾ വിഐ പ്രഖ്യാപിയ്ക്കും എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article