എൽജിബിടിക്യൂ എന്ന പദം പോലും സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നു: കെ എം ഷാജി

Webdunia
ഞായര്‍, 15 ജനുവരി 2023 (10:10 IST)
എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എൽജിബിടിക്യൂ എന്ന പദം പോലും അപകടകരമാണെന്നും ലെസ്ബിയൻ,ബൈ സെക്ഷ്വാലിറ്റി എന്നീ വാക്കുകൾ കേൾക്കുമ്പോൾ എന്തോ കാര്യമായ പണിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരീപാടീയാണെന്നും ആ വാക്ക് പോലും സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നുവെന്നും കെ എം ഷാജി പറഞ്ഞു.
 
ഈ ഹോർമോൺ തകരാർ പരിഹരിക്കാൻ കൗൺസലിംഗ് അടക്കം ഒരുപാട് മാർഗങ്ങളുണ്ട്. ഇത് മതവിശ്വാസങ്ങൾക്കും എതിരാണ്. കൂടാതെ ഇനി വരുന്നതലമുറയെയും ആശയക്കുഴപ്പത്തിലാക്കും. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമാണെന്നത് തെളിഞ്ഞ കാര്യമാണ്. കണ്ണൂരിൽ ഇ അഹമ്മദ് അനുസ്മരണസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ കെ എം ഷാജി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article