പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. നാളെ ചേരുന്ന ഉന്നതാധികാര സമിതിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ കബറടക്കം തിങ്കളാഴ്‌ച്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയിൽ നടക്കും.