യുവഅഭിഭാഷക ശുചിമുറിയിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ശനി, 14 ജനുവരി 2023 (17:39 IST)
തൃശൂർ: തൃശൂരിലെ പുഴക്കലിൽ യുവ അഭിഭാഷകയെ ഫ്ളാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ.നമിത ശോഭനയെയാണ് അവർ താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല്പത്തിരണ്ടുകാരിയായ ഇവരെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി.

വിവാഹ മോചനം നേടിയതാണ്‌ നമിത. ഒറ്റയ്ക്കായിരുന്നു ഇവർ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article