ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

ബുധന്‍, 4 ജനുവരി 2023 (16:13 IST)
ഗാനരചയിതാവ് ബീയാർ പ്രസാദ്(61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു.
 
രണ്ട് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവെച്ചതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ബീയാർ പ്രസാദ് കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.
 
കിളിച്ചുണ്ടൻ മാമ്പഴം,പട്ടണത്തിൽ സുന്ദരൻ, ജലോത്സവം,വെട്ടം എന്നീ സിനിമകൾക്കായി പാട്ടുകൾ ഒരുക്കിയ ബീയാർ പ്രസാദ് ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകരിൽ ഒരാളാണ്. ഒരു നോവൽ എഴുതുന്നതിൻ്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍