മരണാന്തര ചടങ്ങിനെത്തിയ വൃദ്ധൻ തേനീച്ചക്കുത്തേറ്റു മരിച്ചു

വെള്ളി, 30 ഡിസം‌ബര്‍ 2022 (17:52 IST)
തൃശൂർ: സുഹൃത്തിന്റെ മരണാനന്തര ചടങ്ങിനെത്തിയ 72 കാരൻ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. തൃശൂർ വെളപ്പായ അവണൂർ സ്വദേശി മച്ചിങ്ങൽ വീട്ടിൽ മണി നായർ ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു പുത്തൂർ വെട്ടുകാട് വച്ച് തേനീച്ചയുടെ കുത്തേറ്റു മരിച്ചത്. വെട്ടുകാട് ചെമ്മരട്ട റോഡിൽ നംപീട്ടിയത്ത് കണ്ണൻ നായരുടെ മരണവീട്ടിലേക്ക് ഭാര്യ ശാരദയുമൊത്തു പോകുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
 
എന്നാൽ പ്രായാധിക്യത്താൽ നടക്കാൻ ബുദ്ധിമുട്ടായിരുന്നു മണി നായർ തേനീച്ചയുടെ കുത്തേറ്റു വീണു. തീ കത്തിച്ചു തേനീച്ചക്കൂട്ടത്തെ പിന്നീട് ഓടിക്കുകയായിരുന്നു. മണിനായരുടെ ഭാര്യ ശാരദ ഉൾപ്പെടെ അഞ്ചോളം പേർക്കും തേനീച്ചയുടെ കുത്തേറ്റു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍