ബ്രസീലിനെ ലോകമറിയുന്ന രാജ്യമാക്കി മാറ്റിയത് പെലെ, രാജ്യത്ത് 3 ദിവസത്തെ ദുഖാചരണം

വെള്ളി, 30 ഡിസം‌ബര്‍ 2022 (14:58 IST)
ഫുട്ബോൾ ഇതിഹാസമായ പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ബ്രസീൽ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്നും പ്രസിഡൻ്റ് ബോൾസനാരോ പറഞ്ഞു. ലോകത്ത് പെലെയെ പോലെ മറ്റൊരു കളിക്കാരനില്ലെന്ന് നിയുക്ത ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവയും പറഞ്ഞു.
 
രാജ്യത്തിൻ്റെ പേര് ഉയർത്തിലെത്തിക്കാൻ പെലെയെ പോലെ കുറച്ച് പേർക്ക് മാത്രമെ കശിഞ്ഞിട്ടുള്ളു. അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. അദ്ദേഹം കളിക്കുക മാത്രമല്ല, മൈതാനത്ത് മികച്ച പ്രകടനമാണ് നടത്തിയത്. നന്ദി പെലെ. ലുല ഡ സിൽവ ട്വീറ്റ് ചെയ്തു. ഇന്ന് പിലർച്ചയോടെ സാവോപോളോയിലെ ആശുപത്രിയിൽ വെച്ചാണ് പെലെ വിടവാങ്ങിയത്. കുടലിലെ അർബുധബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍