ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ നിർമിത മരുന്നെന്ന് റിപ്പോർട്ട്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:28 IST)
ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമിത മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിൻ്റെ പാർശ്വഫലമാണ് കുട്ടികളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായ മാരിയൺ ബയോടെക്കാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്.
 
ഈ മരുന്നിൽ എതിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപഥാർദം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ ലോകാരോഗ്യസംഘടനയും അന്വേഷണം ആരംഭിച്ചു. ഒക്ടോബറിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരണപ്പെട്ടിരുന്നു. കഫ് സിറപ്പിൽ അപകടകരമായ  ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ  ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മരുന്ന് ഉത്പാദിപ്പിച്ച കമ്പനി പൂട്ടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍