ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അതീവ ജാഗ്രത

ബുധന്‍, 28 ഡിസം‌ബര്‍ 2022 (20:22 IST)
കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 
 
മുന്‍പ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30-35 ദിവസം കഴിഞ്ഞ് ഇന്ത്യയില്‍ തരംഗം സംഭവിക്കുന്നതാണ് കണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒരു തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍