കോവിഡ് മൂന്നാം തരംഗം; രണ്ടാഴ്ചയ്ക്കകം രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്തും

തിങ്കള്‍, 24 ജനുവരി 2022 (08:08 IST)
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്ന് പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആര്‍. മൂല്യത്തിന്റെ (പകര്‍ച്ചവ്യാപനശേഷി) അടിസ്ഥാനത്തില്‍ ഐ.ഐ.ടി.യിലെ ഗണിതവകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രോഗിയുമായി സമ്പര്‍ക്കത്തിലെത്തുന്നവര്‍ ലക്ഷണമില്ലെങ്കില്‍ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗരേഖയാണ് ആര്‍.മൂല്യം കുറയാന്‍ കാരണം. എന്നാല്‍ ലക്ഷണമില്ലാത്ത രോഗികള്‍ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ സ്വതന്ത്രസഞ്ചാരം നടത്തുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍