കൊവിഡ് കേസുകളിൽ നേരിയ കുറവ്, രാജ്യത്ത് 24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികൾ

ഞായര്‍, 23 ജനുവരി 2022 (10:28 IST)
രാജ്യത്ത് കൊവിഡ് കണക്കുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ 21.87,207 ആക്‌ടീവ് കേസുകളാണുള്ളത്.രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍