അമ്മയുടെ മരണത്തിലും പ്രധാനമന്ത്രിയുടെ പരിപാടികൾ മാറ്റമില്ലാതെ തുടരും, അന്ത്യാഞ്ജലി അത് തന്നെയെന്ന് കുടുംബം

വെള്ളി, 30 ഡിസം‌ബര്‍ 2022 (12:29 IST)
വിട പറഞ്ഞ ആത്മാവിനെ മനസിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളിലേക്ക് മടങ്ങണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിൻ്റെ കുടുംബം. എല്ലാവരും നേരത്തെ നിശ്ചയിച്ച കർമങ്ങളിലേക്ക് മടങ്ങുന്നതാകും ഹീരാബെന്നിന് നൽകാവുന്ന ആദരാഞ്ജലിയെന്ന് കുടുംബം അറിയിച്ചു.
 
ഇന്ന് പുലർച്ചെ അന്തരിച്ച ഹീരാബെന്നിൻ്റെ മൃതദേഹം രാവിലെ തന്നെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹോദരങ്ങളും ചേർന്ന് അമ്മയുടെ ഭൗതിക ശരീരം ചിതയിലേക്കെടുത്തു. അമ്മയുടെ മരണശേഷവും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ നേരത്തെ നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകും കൊൽക്കത്തയിൽ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. 7800 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കും മോദി ഇന്ന് തുടക്കം കുറിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍