അമ്മയുടെ ഭൗതികശരീരം തോളിലേറ്റി നരേന്ദ്ര മോദി

വെള്ളി, 30 ഡിസം‌ബര്‍ 2022 (11:54 IST)
അമ്മ ഹീരാബെന്നിന്റെ ഭൗതികശരീരം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുലര്‍ച്ചെയാണ് പ്രധാനമന്ത്രിയുടെ അമ്മ മരിച്ചത്. രാവിലെ തന്നെ മൃതസംസ്‌കാരം നടന്നു. ഗാന്ധിനഗറിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 
 
പ്രധാനമന്ത്രിയും സഹോദരന്‍മാരും ചേര്‍ന്നാണ് അമ്മയുടെ ഭൗതികശരീരം ചിതയിലേക്ക് എടുത്തത്. രാവിലെ അഹമ്മദാബാദില്‍ എത്തിയ മോദി നേരെ സഹോദരന്റെ വീട്ടിലേക്കാണ് എത്തിയത്. ഇവിടെ നിന്ന് ശ്മശാനത്തിലേക്ക് തിരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍