അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകം; ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:47 IST)
ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വരും ദിവസങ്ങളില്‍ ഇന്ത്യയേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണെന്നും അഥവാ വ്യാപനം ഉണ്ടായാല്‍ തന്നെ മരണപ്പെടുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം കുറവായിരിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. 

വെബ്ദുനിയ വായിക്കുക