സ്വന്തം നാട് വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കും വോട്ടിംഗ് സൗകര്യം ഒരുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍. താമസിക്കുന്ന ഇടങ്ങളില്‍ തന്നെ വോട്ട് ചെയ്യാന്‍ റിമോട്ട് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിക്കാനാണ് ആലോചന. 16 രാഷ്ട്രിയ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മള്‍ട്ടി കോണ്‍സ്റ്റിറ്റിയുവന്‍സി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അഥവാ ആര്‍വിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകള്‍ ഒറ്റ മെഷീനില്‍ രേഖപ്പെടുത്താനാകും.