ഷോക്കേറ്റു കിണറ്റിൽ വീണ അതിഥി തൊഴിലാളി മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 9 ജനുവരി 2023 (20:23 IST)
നെടുമങ്ങാട്: വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു കിണറ്റിൽ വീണ ബീഹാർ കാർഹാർ പാസ്വാൻ അസം നഗർ സ്വദേശി ജയദേവ് മണ്ഡലിന്റെ മകൻ ഹിമാൻഷു കുമാർ എന്ന 26 കാരനാണ്  മരിച്ചത്. പരസ്യ ബോർഡിന്റെ പണികിട്ടി സമീപത്തുള്ള പതിനൊന്നു കെ.വി ലൈനിൽ നിന്നാണ് ഹിമാൻഷുവിനു ഷോക്കേറ്റത്.

അടുത്തുണ്ടായിരുന്ന അജയ് മണ്ടലിനും ഷോക്കേറ്റു. ബോർഡ് മുറിക്കാൻ ഉണ്ടായിരുന്ന ഇരുമ്പുകൊണ്ടുള്ള ഉപകരണം പതിനൊന്നു കെ.വി.ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റു അടുത്തുള്ള കിണറ്റിലാണ് ഹിമാൻഷു കുമാർ വീണത്. അഗ്നിരക്ഷാ സേന എത്തി കിണറ്റിൽ നിന്ന് ഹിമാൻഷുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതെ സമയം മൃതദേഹം മരിച്ചയാളുടെ നാട്ടിൽ എത്തിക്കാനുള്ള ആവശ്യം കരാറുകാരൻ ആദ്യം നിരസിച്ചെങ്കിലും പ്രതിഷേധം ഉണ്ടായതോടെ ഇതിനുള്ള ക്രമീകരണം ഒരുക്കാമെന്നു കരാറുകാരൻ സമ്മതിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍