ചെന്നിത്തലയ്‌ക്ക് വീണ്ടും പ്രഹരം; സ്വാശ്രയ വിഷയത്തില്‍ യുഡിഎഫിനെതിരെ മാണി

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (18:51 IST)
സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് സമരത്തിനെതിരെ കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണി. തുടർച്ചയായി നിയമസഭ സ്തംഭിപ്പിച്ച് കൊണ്ട് നടത്തുന്ന സമരത്തെ അംഗീകരിക്കാനാവില്ല. ഫീസ് വർധനവിൽ പ്രതിഷേധം അറിയിക്കേണ്ടത് നിയമസഭയിലാണ്. അതിന് സഭയുടെ പ്രവർത്തനം നടക്കണമെന്നും സഭ സ്തംഭിപ്പിക്കുന്നതിനോട് പാർട്ടിക്ക് എതിർപ്പാണെന്നും മാണി പറഞ്ഞു.

1.85 ലക്ഷമായിരുന്ന ഫീസ് രണ്ടരലക്ഷമാക്കി ഉയർത്തി. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണത്. അമിതമായ ഫീസ് വർധന നടന്നിരിക്കുന്നു. ഇത് സർക്കാർ പുനഃപരിശോധിക്കേണ്ടതാണ്. ഫീസ് വർദ്ധനവിൽ കേരള കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. പക്ഷേ, അതിന് നിയമസഭ തടസപ്പെടുത്തുകയല്ല വേണ്ടതെന്നും മാണി പറഞ്ഞു.
Next Article