പാക് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് താരം സൽമാൻ ഖാനെ വിമർശിച്ച് മഹാരാഷ്ട്ര നവനിർമാണ സഭാ നേതാവ് രാജ് താക്കറെ. പാക് കലാകാരന്മാരെ പിന്തുണച്ചാല്‍ സല്‍മാന്റെ സിനിമകളും വിലക്കും. അതിർത്തിയിൽ പോരാടാൻ ജവാന്മാരില്ലെങ്കിൽ നമ്മുടെ ജീവന് ആരാണ് സുരക്ഷ ഒരുക്കുന്നത് സൽമാന്‍ ഖാനാണോന്നും താക്കറെ ചോദിച്ചു.
രാജ്യത്ത് ധാരാളം കലാകാരന്മാർ ധാരാളമുള്ളപ്പോൾ എന്തിനാണ് പാകിസ്‌ഥാനിൽ നിന്നുള്ള കലാകാരന്മാരെ സിനിമകളിൽ ഉൾപ്പെടുത്തുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. ഇന്ത്യയിലെ കാലാകാരന്മാർ രാജ്യത്തിന് മുൻഗണന നൽകണം. കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ അവരുടെ സിനിമകളും വിലക്കുമെന്നും താക്കറെ ഭീഷണിമുഴക്കി.
സൽമാൻ ഖാനെ വിമർശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ താരങ്ങളെ അത്രമേൽ ഇഷ്ടമെങ്കിൽ അവരുടെ കൂടെ സൽമാൻ ഖാനും പാകിസ്ഥാനിലേക്ക് പോകാമെന്ന് ശിവസേന നേതാവ് മനീഷ കയേണ്ട പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുക എന്നും മനീഷ വ്യക്തമാക്കി.