കർഷകരുടെ രക്ഷകൻ മുഖ്യമന്ത്രി; കൃഷിക്കാരെ സംരക്ഷിക്കാൻ പദ്ധതി ഒരുക്കണം, മുഖ്യമന്ത്രി നേരിട്ടിറങ്ങണം: മാണി

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (12:22 IST)
കർഷകരുടെ പ്രശ്നങ്ങ‌ൾ പരിഹരിച്ച് അവരെ സംരക്ഷിക്കുന്ന‌തിനുള്ള പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈ എടുക്കണമെന്ന് കെ എം മാണി. മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങ‌ൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു മാണി.
 
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരെ സംരക്ഷിക്കുകയാണെങ്കിൽ സർക്കാരിനെ പിന്തുണക്കുമെന്നും നല്ലത് ചെയ്താൽ നല്ലത് പറയുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്(എം) എന്നും മാണി പറഞ്ഞു. റബ്ബർ സ്ഥിരതാവില നിലച്ചിരിക്കുകയാണ് ഈ പ്രശ്നവും സർക്കാർ പരിശോധിച്ച് പരിഹാരം കാണേണ്ടതാണെന്നും മാണി നിയമസഭയിൽ പറഞ്ഞു.
 
നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ യു ഡി എഫിൽ നിന്നും മാറി പ്രത്യേക ബ്ലോക്കായി ഇരുന്ന ശേഷം ഇതാദ്യമായിട്ടാണ് കേരള കോൺഗ്രസ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകുന്നത്. റബ്ബര്‍ വിലയിടിവിന് കാരണം ലോകവ്യാപാര സഘടനയുമായുള്ള കരാറുകളാണെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും റബ്ബര്‍ വിലയിടിവിന് കാരണമാണെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മറുപടി നല്‍കി.
Next Article