തെരഞ്ഞെടുപ്പിന് ബി ജെ പി പണം കാട്ടി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു, പക്ഷേ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല; കെ എം മാണി

Webdunia
ഞായര്‍, 8 മെയ് 2016 (15:51 IST)
കേരളത്തില്‍ ഇത്തവണ ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്ന് കെ എം മാണി അറിയിച്ചു. വന്‍ തോതില്‍ പണം ഇറക്കിയാണ് ബി ജെ പി പ്രചരണം നടത്തുന്നതെന്നും ജനങ്ങളെ പണം കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കേരളത്തില്‍ ഇത്തവണ ചില മേഖലകളില്‍ പോരാട്ടം ബി ജെ പിയും യുഡി എഫും തമ്മില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
 
കുട്ടനാട് മണ്ഡലത്തില്‍ നടത്തിയ യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗത്തെ അനുകൂലിക്കുകയായിരുന്നു സുധീരനും. പണം ചെലവാക്കികൊണ്ടുള്ള ബി ജെ പിയുടെ ജാഡ വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
തെരഞ്ഞെടുപ്പില്‍ പോരാട്ടം ബി ജെ പിയും യു ഡി എഫും തമ്മിലാണെന്നും എല്‍ ഡി എഫ് മൂന്നാം സ്ഥാനത്താണെന്നും  പ്രസംഗിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും വി എം സുധീരനും രംഗത്ത് വന്നിരുന്നു. ഈ വിവാദ ചൂട് കെട്ടടങ്ങിയപ്പോഴാണ് ഇതേ പ്രസംഗവുമായി കെ എം മാണി രംഗത്തെത്തിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article