ഇത്തവണത്തെ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളം ഇല്ലെന്ന് ധനമന്ത്രി; കഴിഞ്ഞ തവണ ചിലവായത് 6000കോടി രൂപ

ശ്രീനു എസ്
ശനി, 31 ജൂലൈ 2021 (15:05 IST)
ഇത്തവണത്തെ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളം ഇല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും കൊവിഡിന്റെ ദുരിതകാലത്തും നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ ധനവകുപ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ആലോചനകള്‍ നടക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ തവണ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 15000രൂപ വരെ നല്‍കിയിരുന്നു. ഇത്തവണ സെപ്റ്റംബര്‍ മാസത്തിലേ ഓഗസ്റ്റിലെ ശമ്പളം ലഭിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 27360 വരെ ശമ്പളമുള്ളവര്‍ക്ക് കഴിഞ്ഞ തവണ 4000രൂപ ബോണസായി നല്‍കിയിരുന്നു. എല്ലാം കൂടി ആറായിരം കോടിയിലേറെ രൂപ സര്‍ക്കാരിന് ചിലവായതായും അദ്ദേഹം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article