കോവിഡ് രോഗി സി.എഫ്.എല്‍.ടി.സി കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ശനി, 31 ജൂലൈ 2021 (14:33 IST)
കണ്ണൂര്‍: കോവിഡ് ബാധിതനായ രോഗി സി.എഫ്.എല്‍.ടി.സി കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പേരാവൂര്‍ മണത്തണ കുണ്ടേനക്കാവ് കോളനി നിവാസി ചന്ദ്രേഷ് ആണു് ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചത്.
 
പേരാവൂരിലെ സി.എഫ്.എല്‍.ടി.സി യിലായിരുന്നു ചന്ദ്രേഷ് തൂങ്ങിമരിച്ചത്. ഒപ്പം താമസിച്ചിരുന്നവര്‍ ഉടന്‍ തന്നെ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article