വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (13:46 IST)
വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ. യുവതികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
 
അതേസമയം വനിതകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള നിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് ബിജെപി ആലോചന. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. വിചാരിച്ച സ്വീകാര്യത ബില്ലിന് കിട്ടാത്ത സാഹചര്യത്തിലാണ് ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപി ആലോചിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article