കെവിൻ വധം: ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി കോടിയേരി ബാലകൃണൻ

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (20:43 IST)
കെവിൻ വധക്കേസിൽ അറസ്റ്റിലായ ഗാന്ധി നഗർ എ എസ് ഐക്ക് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇയാൾ യു ഡി എഫ് ഭരണ കാലത്തെ പൊലീസ് അസോസിയേഷൻ നേതാവായിരുന്നുഎന്നും കോടിയേരി ആരോപണം ഉന്നയിച്ചു.    
 
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് നേട്ടമുണ്ടാക്കാൻ ഇയാൾ പ്രവർത്തിച്ചു എന്നും കോടിയേരി ആരോപണം ഉന്നയിച്ചു. തട്ടിപ്പു സംഘത്തിനു വേണ്ടിയും ഈ എ എസ് ഐ പ്രവർത്തിച്ചു എന്നും ഇത്തരക്കാരെ സർവീസിൽ നിന്നും പുറത്താക്കി മാതൃക കാണിക്കണം എന്നും കോടിയേരി പറഞ്ഞു  
 
സംഭവത്തെ ചിലർ രാഷ്ട്രീയ പ്രശനമാക്കുകയാണ്. പ്രതികൾക്ക് ഡി വൈ എഫ് ഐ ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടി എടുത്തു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article