ശബരിമലയിലേക്ക് പറക്കാമോ എന്ന് ഒൻപത് മാസത്തിനുള്ളിൽ അറിയാം !

തിങ്കള്‍, 4 ജൂണ്‍ 2018 (17:48 IST)
എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല തീർത്ഥാടകർക്കായുള്ള ഗ്രീൻ ഫീൽഡ്സ് എയർപോർട്ടിന്റെ സാധ്യതാ പഠനം ലൂയീസ് ബർഗർ കൺസൾട്ടിംഗ് കമ്പനി നടത്തി വരികയാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം  
 
2017 സെപ്റ്റംബർ 25ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി, പരിസ്ഥിതി ആഘാത പഠനങ്ങൾ പൂർത്തിയാക്കി പദ്ധതിക്കാവശ്യമായ അനുമതി, അംഗീകാരം എന്നിവ ഒൻപത് മാസത്തിനകം ലഭ്യമാക്കണം എന്ന വ്യവസ്ഥയിലാണ് പ്രസ്തുക സ്ഥാപനം കെ എസ് ഐ ഡി സിയുമായി കരാർ ഒപ്പുവച്ചിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി നിയമ സഭയിൽ വിശദീകരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍