ബെർലിനിൽ മിന്നിത്തിളങ്ങി കൊച്ചി മുസിരിസ് ബിനാലെ

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (14:04 IST)
ബെർലിൻ രാജ്യാന്തര ട്രാവൽ ഷോയിൽ കേരള ടൂറിസത്തിന് പുരസ്കാരത്തിളക്കം. 'ലിവ് ഇൻസ്പയേഡ്' എന്ന പേരിൽ തയ്യാറാക്കിയ കൊച്ചി മുസിരിസ് ബിനാലെ ക്യാംപെയ്നും അതിനോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്ററുകളുമാണ് കേരളത്തിനെ രണ്ടു ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയത്. 

പുരസ്കാരനേട്ടത്തോടെ കൊച്ചി മുസിരിസ് ബിനാലെക്ക് വരും വർഷങ്ങളിൽ അന്താരാഷ്ട്ര കലാപ്രതിഭകൾക്കിടയിലും ടൂറിസ്റ്റുകൾക്കിടയിലും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.    
ഗോൾഡൻ സിറ്റി സ്റ്റേറ്റ് പ്രസിഡന്റ് വോൾഫ്ഗാങ് ജോ ഹഷേർട്ടിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും, ടൂറിസം ഡയറക്ടർ പി. ബാലകിരണും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സംവിധായകനും ഛായാഗ്രാഹകനുമായ  സമീർ താഹിറാണു കേരള ടൂറിസത്തിനായി ‘ലിവ് ഇൻസ്പയേഡ്’ സംവിധാനം ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article