കൊല നടത്തിയ ശേഷം യുവതിയുടെ മൃതദേഹം ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കാമുകന്റെ
വീടിനു മുന്നിൽ ഉപേക്ഷിച്ചു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഗ്രാമത്തെ നടുക്കിയ കൊലപാതകം നടന്നത്. യുവതിക്ക് കാമുകനുണ്ടെന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
കൊല നടന്ന ദിവസവും യുവതിയുടെ ബന്ധം സംബന്ധിച്ച കാര്യത്തില്‍ വഴക്ക് ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് സഹോദരനുമൊപ്പം ചേര്‍ന്ന് കൊല നടത്തിയത്.