തൃശൂരും പാലക്കാടും വേനല്‍ മഴ

രേണുക വേണു

ബുധന്‍, 12 മാര്‍ച്ച് 2025 (16:15 IST)
കനത്ത ചൂടിനു നേരിയ ശമനം നല്‍കി സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ. തൃശൂരും പാലക്കാടും പല പ്രദേശങ്ങളിലും ഇടത്തരം മഴ ലഭിച്ചു. ഇന്നലെ രാത്രി മുതല്‍ അന്തരീക്ഷ ചുഴിയുടെ ഭാഗമായി മഴ മേഘങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് ചില സ്ഥലങ്ങളില്‍ ഇന്ന് മഴ ലഭിക്കുന്നത്. 
 
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്. പാലക്കാട് ടൗണില്‍ നിലവില്‍ ചാറ്റല്‍ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃശൂര്‍ വില്ലടം, മണ്ണുത്തി, അമ്മാടം ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. ഇന്നലെ രാത്രി മുതല്‍ കിഴക്കന്‍ കാറ്റ് ശക്തമാണ്. 

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍