വമ്പൻ ജയം; എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു, കൂടുതൽ പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ

Webdunia
തിങ്കള്‍, 6 മെയ് 2019 (14:43 IST)
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ആർക്കും മോഡറേഷൻ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 
 
കഴിഞ്ഞവര്‍ഷം വിജയം 97.84 ശതമാനമായിരുന്നു. 37334 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.  
 
1167 സര്‍ക്കാര്‍ സ്കളൂകളില്‍ 599 സ്കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്കൂളുകളില്‍ 713 എയ്ഡഡ് സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. 458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വര്‍ഷം. 
 
പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും പരീക്ഷ ജയിച്ചു. 70.5 ആണ് പ്രൈവറ്റ് വിഭാഗത്തിലെ വിജയശതമാനം. ലക്ഷദ്വീപിലെ ഒന്‍പത് സ്കൂളില്‍ 681 പേരില്‍ 599 പേരും പാസ്സായി. 
 
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം വിദ്യഭ്യാസവകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article