നവി മുംബൈയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപികയായ 27കാരിയെ യാദവ് 2017ൽ പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. യുവതിയുടെ നഗ്ന ചിത്രങ്ങളും പ്രതി അന്ന് പകർത്തിയിരുന്നു. പിന്നീട് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പീടുത്തി യാദവ് യുവതിയെ ബ്ലാക്മെയിൽ ചെയ്യാൻ ആരംഭിച്ചു.
വീണ്ടും തനിക്ക് വഴങ്ങി തരണം എന്നതായിരുന്നു പ്രതിയുടെ ആവശ്യം. മാനനഷ്ടം ഭയന്ന് യുവതി സംഭവങ്ങൾ പുറത്ത് പരഞ്ഞിരുന്നില്ല. എന്നാൽ പ്രതിയിൽനിന്നും ഭീഷണി കൂടി വന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ സ്മാർട്ട്ഫോൺ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.