ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

എ കെ ജെ അയ്യർ
ചൊവ്വ, 5 മാര്‍ച്ച് 2024 (12:32 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്ഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്  2,18,71,641 പേരാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണെന്നും മന്ത്രി അറിയിച്ചു.
 
2022 നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അതുപോലെ കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു.
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത്. ഇതിനൊപ്പം ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി എന്നും മന്ത്രി വെളിപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article