Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

രേണുക വേണു

ബുധന്‍, 16 ഏപ്രില്‍ 2025 (09:39 IST)
Kerala Weather: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയില്‍ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ ശക്തമായ മഴയായിരിക്കും ഈ കാലയളവില്‍ ലഭിക്കുക. 105 ശതമാനം വരെ മഴ ലഭിച്ചേക്കാം. 
 
കാലവര്‍ഷത്തിന്റെ ദീര്‍ഘകാല ശരാശരി 96 മുതല്‍ 104 ശതമാനം വരെ സാധാരണ അളവിലുള്ള മഴയാണ് കണക്കാക്കുന്നത്. 105 മുതല്‍ 110 ശതമാനം വരെ ദീര്‍ഘകാല ശരാശരി കൂടിയ അളവിലുള്ളതാണ് കണക്കാക്കുന്നത്. 
 
തമിഴ്‌നാട്, വടക്കുകിഴക്കന്‍ മേഖല, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയിലും കുറഞ്ഞ അളവിലാകും മഴ. ഇന്ത്യന്‍ സമുദ്രത്തിലെ താപനിലയിലെ ഏറ്റക്കുറച്ചില്‍ പ്രതിഭാസം, ഉത്തരാര്‍ധ ഗോളത്തിലെ മഞ്ഞ് രൂപീകരണം തുടങ്ങി ഇന്ത്യയില്‍ മണ്‍സൂണിലെ സ്വാധീനിക്കുന്ന ആഗോള ഘടകങ്ങളെല്ലാം ഇക്കുറി അനുകൂലമാണ്. 


കേരളത്തില്‍ ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനത്തില്‍ പറയുന്നു. 2018.6 mm മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 1748  mm  (13% കുറവ്)  മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും തുടക്കത്തില്‍ മിക്കവാറും ഏജന്‍സികളും സാധാരണയില്‍ കൂടുതല്‍ മഴ സാധ്യത പ്രവചിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍