നവംബറിനു മുന്‍പ് ഒരു ലക്ഷത്തിലധികം പേര്‍ക്ക് പിങ്ക് റേഷന്‍ കാര്‍ഡ് നല്‍കും

സിആര്‍ രവിചന്ദ്രന്‍
ശനി, 4 സെപ്‌റ്റംബര്‍ 2021 (14:29 IST)
മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ പരിഗണിച്ച് ഒരു ലക്ഷത്തിലധികം പേര്‍ക്ക് നവംബര്‍ ഒന്നിന് മുമ്പ് പിങ്ക് കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിയിലെ പരാതികള്‍ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 
മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കണമെന്ന നിരവധി അപേക്ഷകള്‍ ഇപ്പോഴും വരുന്നുണ്ട്. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സാനുകൂല്യം ലഭ്യമാക്കുന്നതിനുള്‍പ്പെടെ സഹായകരമാകുന്നതിന് 11230 പേര്‍ക്ക് എ. എ. വൈ കാര്‍ഡുകള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് നാലുചക്ര വാഹനം സ്വന്തമായുള്ളതിന്റെ പേരില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നിഷേധിക്കില്ല. ഇത്തരക്കാര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article