പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; 50മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം

സിആര്‍ രവിചന്ദ്രന്‍

ശനി, 4 സെപ്‌റ്റംബര്‍ 2021 (12:38 IST)
പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. 50മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനീഷ് നര്‍വാല്‍ ആണ് സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടിയിട്ടുണ്ട്. നേരത്തേ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും സിങ് രാജ് മെഡല്‍ നേടിയിരുന്നു. വെങ്കലമായിരുന്നു നേടിയത്. ഇത് രണ്ടാം മെഡലാണ്. 
 
ഇതുവരെ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണമെഡലും ഏഴു വെള്ളിമെഡലും അഞ്ച് വെങ്കലമെഡലും ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 15 ആയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍