ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത, സംസ്ഥാനത്ത് 23 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:07 IST)
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യുന ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ 22 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും ഒക്ടോബർ 23 നു അതി തീവ്രന്യുന മർദ്ദ മായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ്  ഒക്ടോബർ 24 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
തെക്കു കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ  ഒക്ടോബർ 21 മുതൽ 22 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ പ്രഖ്യാപിക്കപ്പെട്ട യെല്ലോ അലർട്ട് ഇങ്ങനെ.
 
21-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 
22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
 
23-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,  മലപ്പുറം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article