സിനിമാ വാഗ്ദാനം നൽകി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു, ആത്മഹത്യയുടെ വക്കിലെന്ന് യുവാവ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:56 IST)
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിൻ്റെ പേരിൽ തന്നെ കുടുക്കി അശ്ലീലചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് തിരുവനതപുരം സ്വദേശിയായ 26കാരനായ യുവാവാണ് രംഗത്തെത്തിയത്.
 
ഒടിടി പ്ലാറ്റ്ഫോമിനെതിരെയും സംവിധായകയ്ക്കെതിരെയും യുവാവ് പോലീസിൽ പരാതി നൽകി. അടുത്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന അവസ്ഥയിലാണെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പ്രാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
 
അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ട്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടാൻ നിർബന്ധിച്ചു. ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഓൺലി സിനിമയാണെന്ന് പറഞ്ഞതെന്നും യുവാവ് പറയുന്നു. അഭിനയിച്ചില്ലെങ്കിൽ 5 ലക്ഷം നൽകണമെന്ന് അണിയറ പ്രവർത്തകർ ആാശ്യപ്പെട്ടെന്നും യുവാവ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍