'മമ്മൂട്ടി കമ്പനി എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു';കാതലിന്റെ വിശേഷങ്ങളുമായി സൂര്യ

കെ ആര്‍ അനൂപ്

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (11:08 IST)
മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.കാതലിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകരും കാത്തിരിക്കുകയാണ്.ഇപ്പോഴിതാ സിനിമയെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
'ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും. സന്തോഷ ജന്മദിനം ജോ'-എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സൂര്യ കുറിച്ചത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍