ഐടിഐ സപ്ലിമെന്ററി പരീക്ഷകള്‍ നവംബറില്‍ നടക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഒക്‌ടോബര്‍ 2022 (11:28 IST)
ഐടിഐ സപ്ലിമെന്ററി പരീക്ഷകള്‍ നവംബറില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക്  ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 5 വരെ അവരവരുടെ ഐടികളില്‍ നേരിട്ട് ഹാജരായി ഫീസ് അടക്കാവുന്നതാണ്. വ്യവസായിക പരിശീലനം വകുപ്പിന് കീഴിലുള്ള  ഐടിഐ കളില്‍  2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതലുള്ള വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി ഇനിയും  പരീക്ഷ എഴുതി വിജയിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍