ശക്തമായ മഴ സാധ്യത, സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ മഴ കനക്കും

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (14:58 IST)
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായി എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നവംബര്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ കാര്യമായ മഴ മുന്നറിയിപ്പുകളില്‍ ഇല്ല. ഒരു ജില്ലയിലും ഈ ദിവസങ്ങളില്‍ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.
 
എണ്ണാല്‍ വെള്ളിയാഴ്ചയോട് കൂടി മഴ കനക്കുമെന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം ഒഴികെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article